ഹരിപ്പാട്: ഛത്തീസ്ഗഡില്‍ മുങ്ങി മരിച്ച മലയാളി സി.ആര്.പി.എഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. കാര്‍ത്തികപ്പള്ളി മാങ്കിതെക്കതില് അച്ഛന്കുഞ്ഞിന്റെ മകന് അനില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച മുങ്ങി മരിച്ച അനിലിന്റെ മൃതദേഹം എംബാം ചെയ്യാതെയാണ് നാട്ടിലേക്ക് അയച്ചതെന്നാണ് പരാതി. വസ്ത്രവും ധരിപ്പിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. തുടര്‍ന്ന് കരിയിലക്കുളങ്ങര പോലീസാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും.
Post Your Comments