മാനന്തവാടി: വയനാട്ടിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് സിസിടിവി ക്യാമറകള്‍ കാരണം ഒരു പോസ്റ്ററൊട്ടിക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത അവസ്ഥയാണ്. ഒടുവില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസിന് വ്യക്തമായിരിക്കുന്നത് മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ പോസ്റ്ററൊട്ടിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നാണ്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കുടുങ്ങിയത് പോസ്റ്ററൊട്ടിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാര്‍ത്താ സമ്മേളനം നടത്തിയവര്‍ തന്നെയാണ്. പികെ ജയലക്ഷ്മിക്കെതിരെ ഇരുപത്തിരണ്ടാം തീയതിയാണ് ആര്‍ എസ ്എസ് ബന്ധം ആരോപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ മാനന്തവാടിയില്‍ പ്രത്യക്ഷപ്പെട്ടത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം മറ്റു പാര്‍ട്ടിക്കാരാരോ ഒപ്പിച്ച പണിയാണിതെന്നായിരുന്നു. ആളെ കണ്ടുപിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ അരയും തലയും മുറുക്കി ഇറങ്ങിയതോടെയാണ് പോസ്റ്ററുകള്‍ ഒട്ടിച്ച എടവക പഞ്ചായത്തോഫീസിന് മുന്നിലേതടക്കമുള്ള സിസിടിവികള്‍ പരിശോധിക്കാമെന്ന നിഗമനത്തിലെത്തിയത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുസ്തഫ എറമ്പിലും, സിഎച്ച് സുഹൈലുമാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Post Your Comments