മനാമ : സഹപ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന കേസില്‍ അദ്ധ്യാപികയെ മൂന്ന്‍ മാസം തടവിന് കോടതി ശിക്ഷിച്ചു. ജോലിയുടെ ഇടവേളയില്‍ തമാശയ്ക്കായാണ് അദ്ധ്യാപിക സഹപ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തന്റെ മനസ് വേദനിപ്പിച്ചാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ഇവര്‍ തമാശയായി പറഞ്ഞിരുന്നു. എന്നാല്‍ ഇതു കാര്യമായെടുത്ത മറ്റു അധ്യാപകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ സംഭവത്തില്‍ രണ്ടാഴ്ചയോളം അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തിരുന്നു.
Post Your Comments