തിരുവനന്തപുരം: ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനുവുമായി ചര്‍ച്ച നടത്തിയെന്നും മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ സീറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് സി.കെ. ജാനു വ്യക്തമാക്കി. മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ സി.കെ.ജാനുവിനു സീറ്റു നല്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വ്യക്തമാക്കിയതിനു പിന്നാലെയാണ് സി.കെ.ജാനു തന്റെ നിലപാടുമായി രംഗത്തെത്തിയത്.
Post Your Comments