Kerala

മോഷണം തൊഴിലാക്കി 12 ഭാര്യമാരും ആയി കഴിഞ്ഞ വിരുതന്‍ പിടിയില്‍ ; കൂടാതെ അത്യാവശ്യത്തിന് ”സെറ്റ് അപ്” വേറെയും

കൊച്ചി : മോഷണവും ആള്‍മാറാട്ടവും തൊഴിലാക്കി 12 ഭാര്യമാര്‍ക്കൊപ്പം സുഖജീവിതം നയിച്ചിരുന്ന ഈരാറ്റുപേട്ട ആനയിളപ്പ് നടക്കല്‍ ജബ്ബാര്‍ (പോലീസ് ജബ്ബാര്‍-46) പിടിയിലായി. കളക്ട്രേറ്റിന് സമീപം അത്താണിയില്‍ നിന്ന് പുതിയ ബൈക്ക് മോഷ്ടിച്ചു തമിഴ്‌നാട്ടിലേക്ക് കടന്ന കേസിലാണ് ജബ്ബാറിനെ ഇന്‍ഫോപാര്‍ക് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.

വിവിധ നാടുകളിലായി 12 ഭാര്യമാര്‍ക്കൊപ്പം കഴിയുകയായിരുന്നു. പോലീസ് ചമഞ്ഞും മറ്റു വിധത്തിലും ആള്‍മാറാട്ടവും മോഷണവും നടത്തിയതിനു പല പോലീസ് സ്‌റ്റേഷനിലുകളിലായി ഒട്ടേറെ കേസില്‍ ഇയാള്‍ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോഷണത്തിലൂടെ കൂടുതല്‍ പണം ലഭിച്ചാല്‍ പുതിയൊരു കല്യാണം കഴിക്കുന്നതാണത്രെ ജബ്ബാറിന്റെ രീതി.

ഭാര്യമാരെ കൂടാതെ മറ്റു സ്ത്രീകളുമായും ബന്ധം സ്ഥാപിക്കുന്ന ജബ്ബാര്‍ അവരുടെ ആഭരണങ്ങള്‍ തട്ടിയെടുത്തതിനും കേസുണ്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കേസുകളിലധികവും. അത്താണിയിലെ ബൈക്ക് മോഷണത്തിന് പിന്നില്‍ ജബ്ബാറാണെന്നു വിവരം കിട്ടയതിനെ തുടര്‍ന്നു തൃക്കാക്കര അസി.പോലീസ് കമ്മിഷണര്‍ എന്‍.രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ പിടി കൂടിയത്.

shortlink

Post Your Comments


Back to top button