തിരുവനന്തപുരം : റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിതെറ്റുകയാണെങ്കില്‍ അതിനു കാരണക്കാരന്‍ അടൂര്‍ പ്രകാശായിരിക്കുമെന്നാണ് സുധീരന്‍ കത്തയച്ചത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മന്ത്രി അടൂര്‍ പ്രകാശുമായുള്ള ബന്ധം ചൂണ്ടികാട്ടുന്ന കത്തില്‍ ബി.ഡി.ജെ.എസ് എന്ന പുതിയ രാഷ്ട്രീയകക്ഷിയുടെ പിറവിയും സുധീരന്‍ വ്യക്തമാക്കുന്നു. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി യു.ഡി.എഫിന്റെ പരാജയത്തിനായി ശ്രമിക്കുന്നതും കത്തിലുണ്ട്.
ഒടുവിലത്തെ നാല് മന്ത്രിസഭാ യോഗങ്ങളില്‍ ഇരുനൂറിലേറെ തീരുമാനങ്ങളാണ് റവന്യൂ വകുപ്പ് കൈക്കൊണ്ടത്. അതില്‍ പകുതിയോളം അജണ്ടയ്ക്ക് പുറത്തുള്ളതായിരുന്നു. ആശ്രിതനിയമനം, കുടിവെള്ളപ്രശ്‌നം തുടങ്ങി അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളാണ് സാധാരണ അജണ്ടയ്ക്ക് പുറത്തു നിന്ന് മന്ത്രിസഭായോഗം പരിഗണിക്കാറുള്ളത്. എന്നാല്‍, സര്‍ക്കാരിന്റെ അവസാനകാലത്ത് ഭൂമിസംബന്ധമായ ഗൗരവമുള്ള വിഷയത്തിലാണ് തീരുമാനമെടുത്തതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments