KeralaNews

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണകളുണർത്തി ഇന്ന് ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുന്നു.

ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണവുമായി ലോകത്ത് ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദു:ഖവെള്ളി ആചരണം. വിവിധ ദേവാലയങ്ങളില്‍ നടന്ന കുരിശിന്റെ വഴിയെ പരിപാടിയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്നു.

ലോകജനതയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു പീഡകള്‍ സഹിച്ചു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മ ആചരിച്ചു കൊണ്ട്, മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല മുകളിൽ വരെ കുരിശും വഹിച്ചു കൊണ്ടുള്ള യേശുവിന്റെ യാത്ര അനുസ്മരിച്ചു കൊണ്ട് വിശ്വാസികള്‍ ഈ ദിവസം കുരിശിന്റെ വഴി (പരിഹാര പ്രദക്ഷിണം) നടത്തുന്നു. കുരിശുമരണത്തിലൂടെ യേശു മാനവരാശിയെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തതെന്നു വിശ്വസിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button