India

ദന്ത ഡോക്ടറുടെ കൊലപാതകം; ഒമ്പതുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദന്ത ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ ഒമ്പതു പേരെ പോലീസ് അറസ്റ് ചെയ്തു. ഗോപാല്‍ സിംഗ്, സനീര്‍ ഖാന്‍, ആമീര്‍ ഖാന്‍, മായാസര്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികളുടെ ക്രൂര മര്‍ദനത്തില്‍ ഡോ.പങ്കജ് നാരംഗ് (40) ആണു കൊല്ലപ്പെട്ടത്. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് കൊല നടത്തിയത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പങ്കുജും മകനും ഇവരുടെ വീടിന്റെ ബാല്‍ക്കണിയില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. കളിക്കിടെ പന്ത് പുറത്തേക്ക് തെറിച്ചുവീണതിനാല്‍ ഇതെടുക്കാന്‍ പങ്കജിന്റെ മകന്‍ പുറത്തേക്കുപോയി. ഈ സമയം പ്രതികളില്‍ രണ്ടു പേര്‍ സഞ്ചരിച്ച ബൈക്ക് റോഡിലൂടെ അതിവേഗം ചീറിപ്പാഞ്ഞുപോയി. പങ്കജ് നാരംഗിന്റെ ദേഹത്ത് ഉരസി പോയതിനെ തുടര്‍ന്ന് മകന്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വാക്കുതര്‍ക്കമായി. ബൈക്കിലുണ്ടായിരുന്നവര്‍ ഈ സമയം സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും ഡോക്ടറെ മര്‍ദിക്കുകയുമായിരുന്നു. ഹോക്കി സ്റിക്കുകളും വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണു മര്‍ദിച്ചത്.

shortlink

Post Your Comments


Back to top button