ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരനെ അറസ്റ്റ് ചെയ്തെന്ന അവകാശവാദവുമായി പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ ഉദ്യോഗസ്‌ഥന്‍ കുല്‍ യാദവ് ഭൂഷനെ അറസ്റ്റ് ചെയ്തുവെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. പാക് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിലും സമാന അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബലുചിസ്‌ഥാനിലും കറാച്ചിയിലും പാക് ഭരണം അട്ടിമറിക്കുന്നതിന് ശ്രമം നടത്തിയ റോ ഉദ്യോഗസ്‌ഥനാണ് അറസ്‌റ്റിലായതെന്നും, ഇയാള്‍ പാകിസ്‌താനിലേക്ക് അതിക്രമിച്ച് കയറിയതില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പ്രതിഷേധം അറിയിച്ചതായും മന്ത്രാലയം വ്യക്‌തമാക്കി. എന്നാല്‍ പാകിസ്ഥാന്റെ എല്ലാ ആരോപണങ്ങളും ഇന്ത്യ തള്ളി. ഇദ്ദേഹത്തിനു റോയുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പാകിസ്ഥാനെ അറിയിച്ചു.
കുല്‍ യാദവ് ഇന്ത്യന്‍ നാവിക സേനയില്‍ കമാന്റര്‍ റാങ്ക് ഉദ്യോഗസ്‌ഥനായിരുന്നുവെന്നും നിലവില്‍ റോയില്‍ ജോലിനോക്കുകയായിരുന്നു എന്നും ബലുചിസ്‌ഥാന്‍ ഭരണാധികാരി മിര്‍ സര്‍ഫരാസ് ബുഗ്‌തി പറഞ്ഞു. ഇയാള്‍ക്ക് ബലുചിസ്‌ഥാന്‍ വിഘടന വാദികളുമായി ബന്ധമുള്ളതായും ഭരണം അട്ടിമറിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.
Post Your Comments