ഗോരഖ്പൂര്‍: കഴിഞ്ഞദിവസം ബംഗലൂരുവില്‍ നടന്ന ഇന്ത്യയും-ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് 20-20 മത്സരത്തില്‍ അവസാന ഓവറിലെ സമ്മര്‍ദം താങ്ങാനാവാതെ ഇന്ത്യന്‍ ആരാധകരന്‍ ഹൃദയംപൊട്ടി മരിച്ചു.ഗോരഖ്പൂര്‍ സ്വദേശിയായ ഓം പ്രകാശ് ശുക്ളയാണ് മരിച്ചത്. അവസാന ഓവറില്‍ ബംഗ്ളാദേശ് ബാറ്റ്സ്മാന്‍ മുഷ്ഫികര്‍ റഹിം രണ്ടു ബൌണ്ടറി നേടിയപ്പോഴാണ് മത്സരം ടിവിയില്‍ കാണുകയായിരുന്ന ഓം പ്രകാശിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഓം പ്രകാശിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യ ഒരു റണ്ണിന് ജയിച്ചെങ്കിലും അത് കാണാന്‍ ഓം പ്രകാശ് ഉണ്ടായില്ല.
Post Your Comments