ന്യൂഡല്‍ഹി: അധികാരം ലഭിച്ചാല്‍ പിബി അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയെ പി.ബി തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയാക്കുമെന്നു വി.എസ്. അച്യുതാനന്ദന് ഒരുറപ്പും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പ്രവര്‍ത്തനപരിചയം ഭരണത്തിനുള്ള കഴിവ് എല്ലാം പരിഗണിച്ചായിരിക്കും. ഇക്കാര്യത്തില്‍ ഒരു ഫോര്‍മുലയുമില്ല. എല്‍ഡിഎഫിന്റെ അഭിപ്രായവും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പരിഗണിക്കും. എന്നാല്‍ അന്തിമ തീരുമാനം പി.ബിയുടേതായിരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
Post Your Comments