Kerala

നികേഷ് കുമാറിന്റെ കാര്യത്തില്‍ തീരുമാനമായി

തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി എം.വി.രാഘവന്റെ മകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എം.വി നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം സി.പി.എം ഉപേക്ഷിച്ചു. നികേഷിന് പകരം പൊതുസമ്മതനായ മറ്റൊരു സ്വന്തന്ത്ര സ്ഥാനാര്‍ഥിയെ കണ്ടെത്താനും സി.പി.എം സംസ്ഥാന കമ്മറ്റി ജില്ലാ നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു.

നേരത്തെ കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ നികേഷിനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ചാനലുമായി ബന്ധപ്പെട്ട ചില വഞ്ചന കേസുകള്‍ ഉയര്‍ന്നുവന്നത് തിരിച്ചടിയായി. മാത്രമല്ല അഴീക്കോട്ടെ പ്രാദേശിക പ്രവര്‍ത്തകരും നികേഷിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. നികേഷിനെതിരെ മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്ററുകളും പതിച്ചിരുന്നു.

shortlink

Post Your Comments


Back to top button