മസ്ക്കറ്റ്: ഡല്‍ഹി-മസ്ക്കറ്റ് റൂട്ടില്‍ പുതിയ പ്രതിദിന സര്‍വീസുമായി ജെറ്റ് എയര്‍വേയ്സ്. പുതിയ സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മണി ഇന്ദ്രമണി പാണ്ഡെ നിര്‍വഹിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്ന് മസ്ക്കറ്റിലേക്കുള്ള ജെറ്റ് എയര്‍വേയ്സിന്റെ പ്രതിദിന സര്‍വീസുകളുടെ എണ്ണം നാലായി. നിലവില്‍ മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ജെറ്റ് എയര്‍വേയ്സ് മസ്ക്കറ്റിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
1,957 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ ബോയിംഗ് 737-800 എസ് വിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസ് നടത്തുക. പ്രീമിയര്‍, ഇക്കോണമി ക്ലാസുകള്‍ ലഭ്യമാകും. ഡല്‍ഹിയില്‍ നിന്ന് രാത്രി 23:15 ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം പുലര്‍ച്ചെ 1.30 ന് മസ്ക്കറ്റിലെത്തും. മടക്ക വിമാനം ഒമാന്‍ സമയം പുലര്‍ച്ചെ 02:30 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 7 ന് ഡല്‍ഹിയില്‍ എത്തിച്ചേരും.
ചടങ്ങില്‍ ജെറ്റ് വൈസ് പ്രസിഡന്റ് ഷാക്കിര്‍ കണ്ടാവാല, ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി, ദോഹ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍, റിസര്‍വേഷന്‍ മാനേജര്‍ ഈപ്പന്‍ ജോണ്‍ തുടങ്ങി കമ്പനിയുടെ ഒമാനിലെ ടീം അംഗങ്ങള്‍, സിവില്‍ ഏവിയേഷന്‍,ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.
Post Your Comments