Kerala

വിവാഹ പന്തലില്‍ നിന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

കൊയിലാണ്ടി: വീട്ടുതടങ്കലില്‍ ആയിരുന്നതിനാലാണ് വിവാഹത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് വിവാഹ പന്തലില്‍ നിന്നും കാമുകനൊപ്പം പോയതെന്ന് കോഴിക്കോട് നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടി. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീട് വിട്ടത്. തന്റെ ഇഷ്ടപ്രകാരം പോയതാണെന്നും ദില്‍ഷാന കോടതിയെ അറിയിച്ചു.

തുടര്‍ന്ന് ഇരുവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കൊയിലാണ്ടി മജിസ്‌ട്രേറ്റ് ഇരുവര്‍ക്കും ഒരുമിച്ചു ക്ജീവിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

കോഴിക്കോട് കാവുംവട്ടത്തെ ദില്‍ഷാനയാണ് വിവാഹ വേഷത്തില്‍ കാമുകനൊപ്പം ഒളിച്ചോടുകയും പിന്നീട് കാമുകനുമായി ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുകയും ചെയ്തത്. വിവാഹത്തിന് ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞത്തിയ സംഘം ദില്‍ഷാനയെ ഫോട്ടോ എടുക്കാനെന്ന വ്യജജേന പുറത്തെത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ബൈക്കിലെത്തിയ കാമുകനൊപ്പം പോവുകയായിരുന്നു. പിന്നീട് കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ കാമുകനോടൊപ്പം പെണ്‍കുട്ടി ഹാജരായി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരും ബന്ധുക്കളും മുന്‍കൈ എടുത്താണ് നടത്താന്‍ തീരുമാനിച്ചതത്രെ. ഇതിനായി സ്വരൂപിച്ച പണവും സ്വര്‍ണവും ഉള്‍പ്പടെയെടുത്താണ് പെണ്‍കുട്ടി കാമുകനൊപ്പം പോയത് എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുനുണ്ട്. വിവാഹ ദിവസം ധരിച്ചിരുന്ന ആഭരണങ്ങള്‍ ദില്‍ഷാന വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കിയിരുന്നു.

അതേസമയം, മിശ്രവിവാഹിതരായ ദമ്പതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button