Kerala

ദുഃഖ വെള്ളി ദിവസം മീന്‍ പിടിക്കുന്നതിന് വിലക്ക്

കൊല്ലം: ദുഃഖ വെള്ളി ദിനത്തില്‍ മത്സ്യബന്ധനം നടത്തുന്നതിന് പള്ളിവികാരി വിലക്കേര്‍പ്പെടുത്തി. . നീണ്ടകര സെന്‍റ്. സെബാസ്‍‍റ്‍റ്യൻ ചർച്ച് വികാരി അരുൺ ജെ. ആറാടനാണ് വിലക്കുമായി രംഗതെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ടു മത്സ്യത്തൊഴിലാളി സംഘടനകൾക്കും ധീവരസഭയ്‍ക്കും വികാരി കത്തും നല്‍കിയിട്ടുണ്ട്.

ആദ്യമായാണ് ദുഃഖവെള്ളി ദിനത്തില്‍ മത്സ്യബന്ധനവും വിപണനവും ഒഴിവാക്കണം എന്ന ആവശ്യം ഉയരുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷം ദേവാലയ പരിസരത്ത് നഷ്ടപ്പെടുമെന്നും ആരാധനാ കർമങ്ങൾക്ക് മത്സ്യബന്ധനവും വിപണനവും തടസ്സമാകുമെന്നും ആരോപിച്ചാണ് ഇടവക സമിതി വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ മത്സ്യത്തൊഴിലാളികൾ, സമുദായസംഘടനകളായ ധീവരസഭാ, വേദവ്യാസ പ്രചാരസഭ തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിളാളികളുടെ വയറ്റത്തടിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇവര്‍ പള്ളി വികാരിയുടെ തീരുമാനത്തിനെതിരെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

അതിനിടെ, ദുഃഖവെള്ളി മത്സ്യബന്ധനവും വിപണനവും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നീണ്ടകര ഹാര്‍ബറില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. അജപാലന സമിതി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിന്റെ പേരിലാണ് പോസ്റ്റര്‍.

shortlink

Post Your Comments


Back to top button