രാഷ്ട്രീയ അക്രമങ്ങളുടെ പ്രാഥമിക ഉത്തരവാദികള്‍ നേതാക്കളാണെന്നും അവര്‍ക്ക് അതില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് സാധ്യമല്ലെന്നും കോടതി.മനോജ് വധക്കേസില്‍ പി ജയരാജന് ജാമ്യമനുവദിച്ചുകൊണ്ട് തലശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി ജി അനില്‍ കുമാറാണ് ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചത്.
നേതാക്കള്‍ക്ക് പ്രവര്‍ത്തകരെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിയ്ക്കാം,പക്ഷെ അവരത് ചെയ്യുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.അയല്‍ക്കാരനും അയല്ഗ്രാമത്തിലുള്ളയാളുമൊക്കെ രാഷ്ട്രീയത്തിന്റെ പേരില്‍ ആക്രമിയ്ക്കപ്പെടുകയാണ്.തെളിവുണ്ടെങ്കില്‍ മാത്രമേ ഈ നേതാക്കന്മാര്ക്കെതിരെ കേസെടുക്കാന്‍ കോടതിയ്ക്ക് ആവുകയുള്ളൂ.
നേതാക്കന്മാരുടെ ഒത്താശയോടെയാണ് അക്രമങ്ങള്‍ നടക്കുന്നത്.അതിനു പാര്‍ട്ടിയുടെ പിന്തുണയുമുണ്ടാകും.ജനങ്ങളിഷ്ടപ്പെടാത്ത ഇത്തരം സമരങ്ങളെ ജനകീയസഹായത്തോടെ നേരിടണം..കണ്ണൂര്‍ജില്ല രാഷ്ട്രീയകലാപങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് .പാര്‍ട്ടിപ്രവര്‍ത്തകര്‍ പലയിടത്ത് കൊല്ലപ്പെടുന്നു.ജനസംരക്ഷണവും അവരുടെ ഉന്നതിയുമാണ് രാഷ്ട്രീയ നേതാക്കളുടെ കര്‍ത്തവ്യമെന്നും എന്നാല്‍ അവരത് വിസ്മരിയ്ക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇത് കോടതിയുടെ നിരീക്ഷണം എന്ന നിലയിലെ കാണേണ്ടതുള്ളൂ എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
Post Your Comments