ന്യൂഡല്‍ഹി: വി.ഡി.സവര്‍ക്കറിനെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്. ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചെയ്ത ട്വീറ്റുകളിലാണ് ഭഗത് സിംഗിനെ രക്തസാക്ഷിയെന്നും സവര്‍ക്കറെ ഒറ്റുകാരനെന്നും വിശേഷിപ്പിക്കുന്നത്.
ഭഗത് സിംഗ് ബ്രിട്ടീഷ് രാജില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്തു. എന്നാല്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് കാരില്‍ നിന്ന് ദയ യാചിക്കുകയും അവരുടെ അടിമയായിരിക്കുവാനുമാണ് ശ്രമിച്ചതെന്നും ട്വീറ്റ് പറയുന്നു. ഭഗത് സിംഗും സവര്‍ക്കറും ബ്രിട്ടീഷ് ഭരണകൂടത്തിന് എഴുതിയ കത്തുകളും ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 1931ല്‍ ലാഹോര്‍ ജയിലില്‍ കഴിയുന്ന കാലത്ത് ഭഗത് സിംഗ് എഴുതിയ കത്താണിത്. 1913ല്‍ ആന്‍ഡമാനിലെ ജയിലില്‍ കഴിയുന്ന കാലത്താണ് സവര്‍ക്കര്‍ കത്തെഴുതിയത്. 1931 മാര്‍ച്ച് 23നാണു ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയത്.
Bhagat Singh waged war for Freedom from British Raj
VD Savarkar begged for mercy, to be a slave in British Raj pic.twitter.com/Pr9p16CNtV— INC India (@INCIndia) March 23, 2016
Those who are guided by communal and capitalist policies are now trying to champion a secular and socialist thinker like Bhagat Singh?2/2
— Ahmed Patel (@ahmedpatel) March 23, 2016
Post Your Comments