കല്പകഞ്ചേരി: സംരക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ച മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് അറസ്റ്റില്‍. വരമ്പനാല സ്വദേശി മൊയ്തീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മൊയ്തീന് മാതാവ് പാത്തുമ്മുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് മരിച്ചതിനുശേഷം പാത്തുമ്മുവിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് മൊയ്തീന് അമ്മയുടെ പേരിലുള്ള സ്ഥലം എഴുതിവാങ്ങിയിരുന്നു. പിന്നീട് മകന് സംരക്ഷിക്കാതായതോടെ പാത്തുമ്മു നാട്ടുകാരുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ചെലവിനു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാത്തുമ്മു കോടതിയില്‍ പരാതി നല്കി.
തുടര്‍ന്ന് പാത്തുമ്മുവിനെ സംരക്ഷിച്ചുകൊള്ളാമെന്ന് മൊയ്തീന് കോടതിക്ക് മുന്നില്‍ സമ്മതിച്ചു. എന്നാല്‍ വീട്ടില്‍ എത്തിയ ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് മൊയ്തീനൊപ്പം കഴിയാനാവില്ലെന്ന് പറഞ്ഞ് പാത്തുമ്മു വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പിന്നാലെ കത്തിയുമായെത്തിയ മൊയ്തീന് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Post Your Comments