വാഷിംഗ്‌ടണ്‍: ഇന്ത്യയെ നാറ്റോ സഖ്യകക്ഷികള്‍ക്കൊപ്പം പരിഗണിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം. ഇന്ത്യയുമായി വ്യാപാര, സാങ്കേതിക, പ്രതിരോധ വ്യാപാര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യു.എസ് പ്രതിരോധ സെക്രട്ടറി ആസ്തന്‍ കാര്‍ട്ടറുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് നാറ്റോ സഖ്യകക്ഷികള്‍ക്ക് തുല്യമായ പരിഗണ ലഭിക്കുന്നതോടെ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാകും. ഇന്ത്യയ്ക്ക് നാറ്റോ സഖ്യകക്ഷികള്‍ക്കൊപ്പം തുല്യ പരിഗണന നല്‍കുക മാത്രമല്ല വാഷിംഗ്‌ടണ്ണും ഡല്‍ഹിയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് മുന്തിയ പരിഗണനയാണ് ഇരുരാജ്യങ്ങളും നല്‍കുന്നതെന്ന സന്ദേശം കൂടിയാണ് പ്രമേയം നല്‍കുതെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് ജോര്‍ജ് ഹോള്‍ഡിംഗ് പറഞ്ഞു.
പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തേയും ഹോള്‍ഡിംഗ് ചോദ്യം ചെയ്തു.
പ്രമേയത്തെ യു.എസ്-ഇന്ത്യ ബിസിനസ് കൌണ്‍സില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ വ്യാപാരം 300 മില്യണില്‍ നിന്ന് 14 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് യു.എസ് ഇന്ത്യ ബിസിനസ് കൌണ്‍സില്‍ അധ്യക്ഷന്‍ മുകേഷ് അഘി പറഞ്ഞു.
Post Your Comments