മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച വ്യാജ പാസ്റ്റര്‍ അറസ്റ്റില്‍. രുവനന്തപുരം ബാലരാമപുരം മടവൂര്‍പാറ കാട്ടുകുളത്തിന്‍കര വീട്ടില്‍ ജോസ് പ്രകാശാണ് (46) പിടിയിലായത്. കുട്ടികളുടെ മേല്‍ പിശാച് ബാധയുണ്ടെന്നും പ്രാര്‍ത്ഥനയിലൂടെ ഒഴിപ്പിക്കാമെന്നും പറഞ്ഞായിരുന്നു പീഡനം.
പെരിന്തല്‍മണ്ണയില്‍ പ്രാര്‍ത്ഥനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമ്പോഴാണ് ജോസ് പാസ്റ്റര്‍ എന്ന് പറഞ്ഞെത്തിയ ജോസ് പ്രകാശിനെ കുടുംബം പരിചയപ്പെടുന്നത്. തുടര്‍ന്ന് വിശദമായ പ്രാര്‍ത്ഥനയ്ക്കായി രണ്ടുദിവസത്തേക്ക് പെരിന്തല്‍മണ്ണയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചു. കൂട്ടപ്രാര്‍ത്ഥനയ്ക്ക് ശേഷം കുട്ടികളെ മാത്രം പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കെന്ന പേരില്‍ മുറിയിലേക്ക് കയറ്റിയ ശേഷമായിരുന്നു പീഡനം. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് സംഭവം പുറത്തറിഞ്ഞത്. ഇയാള്‍ ഒരു പള്ളിയിലും പാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments