2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ മേല്‍വിലാസം നല്‍കിയ കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹിയിലെ ഒരു കോടതി സമണ്‍ ചെയ്തു.
കെജ്രിവാള്‍ തന്‍റെ സത്യവാങ്മൂലത്തില്‍ മനപ്പൂര്‍വ്വം വിവരങ്ങള്‍ ഒളിപ്പിക്കുകയും മറച്ചുവയ്ക്കുകയും ചെയ്തു എന്ന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞ മെട്രോപ്പോളിറ്റന്‍ മജിസ്ട്രേറ്റ് സ്നിഗ്ദ്ധാ സര്‍വരിയ ജൂലൈ 30-ന് കോടതിയുടെ മുന്നില്‍ ഹാജരാകാനാണ് ഉത്തരവിട്ടത്.
“മുഖ്യമന്ത്രിയുടെ ചുമതലയേല്‍ക്കുന്നതിനു മുമ്പായി സെക്ഷന്‍ 125-A റെപ്രസെന്‍റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട്-1951, സെക്ഷന്‍ 31 റെപ്രസെന്‍റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട്-1950, ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 177 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങള്‍ കെജ്രിവാള്‍ ചെയ്തതായി മതിയായ തെളിവുകള്‍ ഉള്ളതിനാല്‍ കുറ്റാരോപിതന് സമന്‍സ് അയക്കുന്നു,” മജിസ്ട്രേറ്റ് പറഞ്ഞു.
മൌലിക് ഭാരത് ട്രസ്റ്റ് എന്‍.ജി.ഒയുടെ പേരില്‍ നീരജ് സക്സേനയാണ് കെജ്രിവാളിനെതിരെ പരാതി സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ താമസിച്ചിരുന്ന കെജ്രിവാള്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യത ലഭിക്കുന്നതിനായി ഡല്‍ഹിയിലുള്ള തെറ്റായ മേല്‍വിലാസം സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തി എന്നതാണ് കേസ്.
Post Your Comments