ഹൈദരാബാദ് : ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് വ്യാപക സംഘര്‍ഷം. സംഭവത്തില്‍ 25 വിദ്യാര്‍ത്ഥികളെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തു. സമരത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പിരിച്ചു വിടാന്‍ വൈകിട്ട് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഏറ്റുമുട്ടലില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു.
രോഹിത് വെമുലയുടെ ആത്മഹത്യയ്ക്കു ശേഷമുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് അവധിയില്‍ പോയ അപ്പറാവു ചൊവ്വാഴ്ച 11 മണിയോടെയാണ് ക്യാംപസിലെത്തിയത്. ഉടനെ തന്നെ സംയുക്തസമരസമിതി നേതാക്കള്‍ വി.സിയുടെ ചേംബറില്‍ ഇരച്ചു കയറി മേശയും കസേരയും തല്ലിത്തകര്‍ത്തു. അപ്പറാവുവിനെ സെക്യൂരിറ്റി ജീവനക്കാര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വി.സിയുടെ കാര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിത്തകര്‍ത്തു.
ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ വി.സിക്ക് പങ്കുണ്ടെന്നാരോപിച്ചായിരുന്നു അക്രമം. വി.സിയെ തുടരാന്‍ അനുവദിക്കില്ലെന്ന് സംയുക്തസമരസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ജനുവരി 24 നാണ് അപ്പറാവു അവധിയില്‍ പ്രവേശിച്ചത്. സംയുക്ത സമരസമിതി നേതാക്കള്‍ വി.സിയെ ക്യാംപസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച വി.സി ക്യാംപസിലെത്തുമെന്ന വിവരം കിട്ടിയ ഉടനെ വിദ്യാര്‍ത്ഥികള്‍ സംഘടിക്കുകയായിരുന്നു. വി.സി തന്റെ ചേംബറില്‍ വെച്ച് താന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെന്ന് ചാനലിന് അഭിമുഖം നല്‍കി പ്രഖ്യാപിക്കാനിരിക്കെയായിരുന്നു അക്രമം.
Post Your Comments