India

കേന്ദ്രസര്‍ക്കാര്‍ ക്ഷാമ ബത്ത വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിച്ചു. ആറ് ശതമാനമാണ് വര്‍ധന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ 119 ശതമാനമാണ് ക്ഷാമബത്ത. ഇത് 125 125 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ജനുവരി ഒന്നു മുതലുള്ള പ്രാബല്യത്തോടെ തീരുമാനം നടപ്പിലാക്കുന്നതോടെ 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 58 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

പുതുക്കിയ നിരക്ക് പ്രകാരം 14.724.74 കോടി രൂപ പ്രതിവര്‍ഷം സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാകും.

shortlink

Post Your Comments


Back to top button