ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം 5 ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായതിനു പിന്നാലെ 11 ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഭീഷണി. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ചെന്നൈയിലെ കോള്‍ സെന്‍ററിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 11 വിമാനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇന്ത്യയ്ക്ക് പുറത്ത് നിന്നെത്തിയ ഭീഷണി കോളില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് എല്ലാ വിമാനങ്ങളും ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി പരിശോധന നടത്തി.
ശ്രീനഗര്‍-ഡല്‍ഹി വിമാനമാണ് ആദ്യം പരിശോധിച്ചത്. ചൊവ്വാഴ്ച ജെറ്റ് എയര്‍വേയ്സിന്റെ അഞ്ച് വിമാനങ്ങള്‍ക്കു നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. ബ്രസല്‍സിലെ വിമാനത്താവളത്തില്‍ സ്ഫോടനം ഉണ്്ടായതിനേത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്.
Post Your Comments