ദമാം (സൗദി അറേബ്യ) ● കേരളത്തില്‍ മാത്രമല്ല ഗള്‍ഫില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയിലും മായം. കെ.എല്‍.എഫ് കൊക്കോനാട് വെളിച്ചെണ്ണ ദമാമില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ കേരളം ആസ്ഥാനമാക്കിയ കമ്പനിയുടെ വെളിച്ചെണ്ണ മകന്റെ തലയിലും മുഖത്തും തേയ്ക്കാന്‍ എടുത്തപ്പോഴാണ് അതിനുള്ളില്‍ തരിതരിയായി അജ്ഞാതവസ്തു ശ്രദ്ധയില്‍പ്പെട്ടത്. ഈ തരികള്‍ എടുത്ത് കടിച്ചുനോക്കിയെങ്കിലും മെഴുകണോ, അതോ മറ്റെന്തെങ്കിലുമാണോ എന്ന് മനസിലായില്ല. എന്തായാലും വെളിച്ചെണ്ണ പോലെ തോന്നിയില്ലെന്ന് വീട്ടമ്മ തറപ്പിച്ചു പറയുന്നു.
വെളിച്ചെണ്ണ അരിച്ചു നോക്കിയപ്പോള്‍ അടിയില്‍ കൂടുതല്‍ തരികളും മെഴുകു ചീവിയപോലുള്ള ഷേയ്പ്പിലും ചിലത് കണ്ടു .കയ്യില്‍ നന്നായി അമര്‍ത്തിയാല്‍ അലിയാന്‍ വെളിച്ചെണ്ണയേക്കാള്‍ സമയം എടുക്കുന്നുവെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്ററില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും വീട്ടമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട കൊക്കോനാടേ ,
ഓരോ തുള്ളിയും നിങ്ങള്‍ അര്‍ഹിക്കുന്ന തനതായ രുചി തന്നെ നല്‍കും എന്നൊക്കെ എഴുതിവച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ “കൊക്കോനാടേ”.
കഴിഞ്ഞ ദിവസം എന്‍റെ മോന്റെ തലയിലും മുഖത്തും തേയ്ക്കാന്‍ എടുത്തപ്പോള്‍ തരിതരിയായി ഉണ്ടായിരുന്ന കാരണം അവനു മുഖം ചെറുതായി വേദനിച്ചു .അപ്പോഴാണ് ഞാന്‍ ആ തരികള്‍ വായില്‍ എടുത്തു കടിച്ചു നോക്കിയത്, മെഴുകോ എന്തോ എന്ന് മനസ്സിലായില്ല .വെളിച്ചെണ്ണയുടെ പോലെ എന്തായാലും തോന്നിയില്ല .പിന്നീട് അരിച്ചു നോക്കിയപ്പോള്‍ അടിയില്‍ കൂടുതല്‍ തരികളും മെഴുകു ചീവിയപോലുള്ള ഷേയ്പ്പിലും ചിലത് കണ്ടു .കയ്യില്‍ നന്നായി അമര്‍ത്തിയാല്‍ വെളിച്ചെണ്ണയേക്കാള്‍ സമയം എടുക്കുന്നു അലിയാന്‍ .ഇവിടെ തണുപ്പുകാലം ആയതുകൊണ്ട് കട്ടപിടിച്ചതാകും എന്നൊന്നും എസ്കേപ്പ് ആകല്ലേ .ഇതിപ്പോ നോര്‍മല്‍ കാലാവസ്ഥയിലും ഇങ്ങനെ ആണെങ്കില്‍ തണുപ്പു സമയത്ത് ചൂടാക്കി ഉപയോഗിച്ച് ഇതൊക്കെ ശരീരത്തില്‍ കയറ്റിയ ഞങ്ങളോട് നിങ്ങള്‍ സമാധാനം പറയേണ്ടി വരും .
നിങ്ങളെ വിശ്വസിച്ച് ഇത്രയും നാള്‍ ഞങ്ങള്‍ കൂടെക്കൂട്ടിയത് അബദ്ധമായോ എന്ന് ഈയിടെയായി തോന്നിയിട്ടുണ്ട് .മുന്‍പൊക്കെ കണ്ണടച്ച് വിശ്വസിക്കുക എന്ന ഒരു രീതിയിലങ്ങു പോയതുകൊണ്ട് അത്ര കാര്യമാക്കിയില്ല .ഈയിടെ കുറച്ചു കൂടി ശ്രദ്ധിച്ചപ്പോള്‍ ആണ് സംശയം കൂടി വന്നത്.നമ്മുടെ നാട്ടിലെ രുചിയും മണവും ഒക്കെ അത്രേം ഇഷ്ടപ്പെടുന്നതുകൊണ്ടാ ഇവിടെ ഇത്രേം എണ്ണകള്‍ ഉണ്ടായിട്ടും ഇപ്പോഴും വലിയ വിലകൊടുത്ത് കൂടെക്കൂട്ടുന്നത് .
നിങ്ങളും ഔദാര്യം ഒന്നും അല്ലല്ലോ ചെയ്യുന്നത് വെറുതെ കിട്ടുന്നതല്ലേ എന്ന് കരുതി ഞങ്ങളൊക്കെ മിണ്ടാതെ ഇരിക്കാന്‍ . പലരും പറയും പോലെ ചുമ്മാ വഴീന്നു കിട്ടിയ പുളിങ്കുരു ഒന്നുമല്ല ഞങ്ങള്‍ ഈ മരുഭൂമിയില്‍ എണ്ണികൊടുക്കുന്നത് .അതും നാട്ടിലേക്കാള്‍ കൂടുതല്‍ വിലകൊടുത്ത് വാങ്ങിക്കൊണ്ടു വന്നിട്ട് ഇമ്മാതിരി ഓരോന്ന് കാണുമ്പോ നിങ്ങളോടൊക്കെ വരുന്ന ആ ഒരു ഇഷ്ട്ടം ഇല്ല്യേ unsure emoticon . ഹോ പറഞ്ഞാ കുറഞ്ഞുപോകും .
@ രോക്ഷം ഓഫ് എ പ്രവാസി വീട്ടമ്മ to കൊക്കോനാട് n അതിന്‍റെ വിശ്വാസവഞ്ചന . ഒപ്പ്
. .(രണ്ടു കുത്ത്)
പ്രിയപ്പെട്ട കൊക്കോനാടേ ,ഓരോ തുള്ളിയും നിങ്ങള്‍ അര്‍ഹിക്കുന്ന തനതായ രുചി തന്നെ നല്‍കും എന്നൊക്കെ എഴുതിവച്ചിട്ട് ഇങ്ങ…
Posted by Sony Dith on Tuesday, March 22, 2016
Post Your Comments