NewsIndia

നാല്‍പ്പതുകാരനെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി

ഹൈദരാബാദ്: തെലുങ്കാനയില്‍ നാല്‍പ്പതുകാരനെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി. അഫ്‌സല്‍ഗുഞ്ചിലെ പുത്‌ലിബൗളിന് സമീപം ഒരു ബാറിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൈ കാലുകളും വായും തുണി ഉപയോഗിച്ച് വരിഞ്ഞു മുറുക്കിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ സമീപത്തുനിന്നും മദ്യക്കുപ്പികളും ലഭിച്ചിട്ടുണ്ട്. ഇയാള്‍ കൂട്ടമാനഭംഗത്തിന് ഇരയായതായി തെളിവുകള്‍ ലഭിച്ചതായി സുല്‍ത്താന്‍ ബസാര്‍ എ.സി.പി ആര്‍. ഗിരിധര്‍ വ്യക്തമാക്കി.

മൃതദേഹത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ പാടുകളുമുണ്ട്. മുഖത്തും തലയിലുമാണ് കൂടുതല്‍ മുറിവുകള്‍. മൃതദേഹത്തില്‍നിന്നും ആളെ തിരിച്ചറിയുന്നതിനുള്ള യാതൊരു രേഖകളും ലഭിച്ചിട്ടില്ല. നാല്‍പ്പതുവയസ് തോന്നിക്കും. കയ്യില്‍ ‘ലക്ഷ്മാമ്മാ’ എന്ന് പച്ചകുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ പേരാവാം ഇതെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

shortlink

Post Your Comments


Back to top button