ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ മദ്യപിച്ചു ലക്കുകെട്ട് യാത്ര ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അപമാനം സഹിക്കേണ്ടി വന്ന മലയാളി പോലീസ് ഉദ്യോഗസ്ഥന്‍ നീതിതേടി സുപ്രീംകോടതിയെ സമീപിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കടുത്ത ശാരീരിക പ്രശ്നങ്ങളുള്ള ഡല്‍ഹി പോലീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍ കോട്ടയം സ്വദേശി പി.കെ. സലിം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മെട്രോയില്‍ യാത്ര ചെയ്യവേ കുഴഞ്ഞുവീഴുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് സലീമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആണ് കുഴഞ്ഞു വീണതെന്നും ഇയാള്‍ മദ്യപിചിരുന്നില്ലെന്നും പിന്നീട് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. മെട്രോയിലെ വീഴ്ചയ്ക്ക് ശേഷം ദിവസങ്ങളോളം ആശുപത്രിയില്‍ ഐ.സി.യുവില്‍ ആയിരുന്നു സലിം. കഴിഞ്ഞ നവംബറില്‍ സസ്പെന്‍ഷന്‍ പിന്‍വലിചെങ്കിലും ചികിത്സ തുടരുന്നതിനാല്‍ സലിം അവധിയിലാണ്.
പോലീസിനെ കരിവാരി തേയ്ക്കാനുള്ള ഭരണത്തില്‍ ഉള്ളതടക്കമുള്ള ചില പാര്‍ട്ടികളുടെ ഗൂഡലക്ഷ്യമാണ് സലീമിനെ ബലിയാടാക്കിയത് എന്നും പരക്കെ ആക്ഷേപമുണ്ട്.
Post Your Comments