KeralaNews

മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ തുടര്‍ന്ന്‌ സംവിധായകന്‍ മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ്‌ പോലീസ്‌ കേസെടുത്തു. അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചതിനും ഭീഷണിപ്പെടുത്തിയതിനും  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്‌.

മേജര്‍ രവിക്കെതിരെ സിന്ധു സൂര്യകുമാര്‍ തിരുവനന്തപുരം റേഞ്ച്‌ ഐജിക്ക്‌ പരാതി നല്‍കിയിരുന്നു. അദ്ദേഹം കന്റോണ്‍മെന്റ്‌ പോലീസിന്‌ പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന്‌ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു മേജര്‍ രവിയുടെ വിവാദ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button