NewsIndia

അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ്‌ ഭീഷണി

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന്റെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ്‌ ഭീഷണി. ഇവയില്‍ നാല് വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കി. ഒരെണ്ണം റദ്ദാക്കി. ഡല്‍ഹിയില്‍ ചെന്നൈയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ക്കും, ഗോരഖ്പൂര്‍, ചണ്ഡിഗഡ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കാണ് ബോംബ്‌ ഭീഷണിയുണ്ടായത്.

.വിമാനങ്ങളില്‍ ബോംബ് വച്ചിട്ടുള്ളതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. വിമാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.

ചെന്നൈയിലേക്ക് പോയ വിമാനം (9W 828) നാഗ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു. മറ്റൊരു ചെന്നൈ വിമാനം (9W 832) ഡല്‍ഹി വിമാനത്താവളത്തില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റി പരിശോധന നടത്തുകയാണ്. ഈ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിവായിട്ടില്ല.

ഡല്‍ഹി-ഡെറാഡൂണ്‍ (9W 307), ഡല്‍ഹി-ചണ്ഡിഗഡ് (9W 2657), ഡല്‍ഹി-ഗോരഖ്പൂര്‍ (9W 2647) വിമാനങ്ങളാണ് സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലിറക്കിയത്.

shortlink

Post Your Comments


Back to top button