കണ്ണൂര്‍ : പി.ജയരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ശനിയാഴ്ച ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍ കുമാര്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ കേസ് പരിഗണിച്ച കോടതി, സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഹാജരാണോ എന്ന് ആരാഞ്ഞപ്പോള്‍ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് 15 നാണ് ജയരാജന്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
Post Your Comments