കൊല്‍ക്കത്ത : ബി.ജെ.പിയില്‍ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെല്ലാം തീവ്രവാദികളാണെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സിദ്ധാന്തം പോലെയാണ് ബി.ജെ.പിയുടെ ദേശിയതയെന്നും യെച്ചൂരി ആരോപിച്ചു. ആവിഷ്‌കാര സ്വാതന്ത്യമെന്നത് രാജ്യത്തെ നശിപ്പിക്കുന്നതിനുള്ള അവകാശമല്ലെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു യെച്ചൂരി.
ദേശീയതാത്പര്യം മുന്‍നിര്‍ത്തിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തിനെതിരായ ആക്രമണങ്ങളെ പൊറുപ്പിക്കാനാവില്ലെന്നും ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
“ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരെല്ലാം രാജ്യസ്നേഹികളാണ്. അവരെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളും. എന്തായാലും ഞങ്ങള്‍ ബി.ജെ.പിയില്‍ നിന്ന് ദേശിയത പഠിക്കാന്‍ പോകുന്നില്ല”- യെച്ചൂരി കൊല്‍ക്കത്തയില്‍ പറഞ്ഞു.
Post Your Comments