NewsIndia

സ്തുതിപാടല്‍ അധികമായാല്‍…. മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യക്കുള്ള ദൈവത്തിന്റ സമ്മാനമാണെന്നും ദരിദ്രരുടെ മിശിഹയെന്നും ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതിയിലെ രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു വാഴ്ത്തിയത് വിവാദമായി. സ്തുതി പാടല്‍, പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുളവാക്കി. ഇത് സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് മന്ത്രി രാജ്നാഥ് സിംഗ് ഒഴിഞ്ഞു. തീരുമാനങ്ങള്‍ വിശദീകരിച്ച അരുണ്‍ ജയ്റ്റ്ലിയും സ്തുതി പാടല്‍ പരാമര്‍ശിച്ചില്ല. പ്രമേയത്തിലുടനീളം മോദിയെ വാഴ്ത്തിപ്പാടാനാണ് വെങ്കയ്യ ശ്രമിച്ചത്. വികസിക്കുന്ന ഇന്ത്യയുടെ ‘ഫയര്‍’ ആണ് മോദിയെന്നും ഇന്ത്യയില്‍ വന്‍പരിവര്‍ത്തനത്തിനുള്ള മിഷനിലാണ് പ്രധാനമന്ത്രിയെന്നും പറഞ്ഞു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തത് മോദിയെയാണ്. ട്വിറ്ററില്‍ 1.8 കോടി ജനങ്ങള്‍ ഫോളോ ചെയ്യുന്നു.ഫെയ്സ്ബുക്കില്‍ 3.2 കോടി ലൈക്കുണ്ട്. ലണ്ടനിലെ മെഴുക്മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ സ്ഥാപിക്കുന്നതോടെ അദ്ദേഹത്തിന്റെ പ്രശസ്തി പുതിയ തലങ്ങളിലെത്തുമെന്നും മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button