ഇസ്ലാമാബാദ് : പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണില്‍ നിന്ന് യുവാവിന്റെ ശരീരത്ത് തീ പിടിച്ചു. പാകിസ്താനിലാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവാവിന്റെ പാന്റില്‍ കിടന്ന മൊബൈലിനാണ് തീ പിടിച്ചത്.
ദൃശ്യത്തില്‍ ഒരു യുവാവ് ബസില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങിപ്പോവുന്നത് വ്യക്തമാണ്. പെട്ടെന്ന് ഇയാളുടെ പാന്റിന് തീ പിടിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുകയും ചെയ്യുന്നു.
പേടിച്ച യുവാവ് റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടുന്നതും ഒടുവില്‍ സഹയാത്രികന്‍ വെള്ളം കോരിയൊഴിച്ച് കെടുത്തുന്നതും വ്യക്തമാണ്. സഹയാത്രികന്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Post Your Comments