ന്യൂഡല്‍ഹി : ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന് സമീപം കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കിയ ഇന്ത്യന്‍ നാവികനെ 40 ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. മാക്‌സിമൂസ് എന്ന കപ്പലിലെ ക്യാപ്റ്റനായിരുന്ന രോഹന്‍ റൂപറേല്യയാണ് 40 ദിവസങ്ങള്‍ക്ക് ശേഷം പുറംലോകം കണ്ടത്.
2016 ഫെബ്രുവരി 11നാണ് 11 ഇന്ത്യന്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്.
കടല്‍ക്കൊള്ളക്കാരുടെ പിടിയിയിലകപ്പെട്ട മറ്റ് ഇന്ത്യന്‍ നാവികരേയും നൈജീരിയന്‍ നാവികസേന രക്ഷിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹനെ കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കുകയായിരുന്നു.
ക്യാപ്റ്റന്‍ രോഹന്‍ ഉള്‍പ്പെടെയുള്ള 11 ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്നും ഉടന്‍തന്നെ ഇന്ത്യയിലെത്തുമെന്നും വിദേശകാര്യവക്താവ് വികാസ് സ്വരൂപ് അറിയിച്ചു
Post Your Comments