ഹൈദരാബാദ്: ഹൈദ്രാബാദ് അറിയപ്പെടുന്നത് ‘സെബര്‍ബാദ് ‘ എന്നാണ്. ടെക്ക്‌നോളജിയുലുണ്ടായ മുന്നേറ്റമാണ് ഹൈദ്രാബാദിന് ഈ പേര് സമ്മാനിച്ചത്. ആന്ധ്രാപ്രദേശില്‍ വിദ്യാഭ്യാസത്തിന് 2015-16 ബജറ്റില്‍ നീക്കിവച്ചതാകട്ടെ 15,000 കോടി രൂപ. പക്ഷേ ന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത് നിലത്തിരുന്ന്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ബെഞ്ചും ഡസ്‌ക്കും കുടിവെള്ളവും ഫാന്‍ സൗകര്യവും നല്‍കാതെ വിദ്യാര്‍ഥികളെ നിലത്തിരുത്തിയാണ് പരീക്ഷ എഴുതിപ്പിച്ചത്. വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാനടക്കം നിരവധി ഉദ്യോഗസ്ഥരെ നിയമിക്കുകയും ഇവര്‍ക്ക് ജിപിഎസ് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്ത സ്ഥലത്താണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അധികൃതര്‍ നിഷേധിച്ചത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനുമായി 17,000 കോടി രൂപയാണ് 2016-17 ബജറ്റിലും നീക്കിവച്ചിരിക്കുന്നത്.
Post Your Comments