ന്യൂഡല്‍ഹി : ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ ഇനി എളുപ്പത്തില്‍ കണ്ടുപിടിക്കാം. ആദായ നികുതി വകുപ്പാണ് ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്.
നിലവില്‍ സാങ്കേതിക വിദ്യയുടെ സഹായമില്ലാതെയാണ് ഡ്യൂപ്ലിക്കേറ്റ് പാന്‍ നമ്പറുകള്‍ പരിശോധിച്ചിരുന്നത്. ഇത് പൂര്‍ണ്ണമായി ഫലപ്രദമല്ലാത്തതിനാലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇന്‍കംടാക്‌സ് ബിസിനസ് ആപ്ലിക്കേഷന്‍-പാന്‍കാര്‍ഡ് എന്ന് പേരിട്ടിട്ടുള്ള സംവിധാനമുപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ്, വ്യാജപാന്‍ കാര്‍ഡുകള്‍ എളുപ്പത്തില്‍ കണ്ടെത്താം.
പുതിയ പാന്‍ നമ്പറിനു വേണ്ടി അപേക്ഷിക്കുമ്പോള്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് നമ്പര്‍ കണ്ടെത്തി ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. രണ്ട് പാന്‍ കാര്‍ഡുകള്‍ കൈവശം വെച്ച് സാമ്പത്തിക തട്ടിപ്പുകള്‍, കള്ളപ്പണമിടപാടുകള്‍ എന്നിവ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പാന്‍ പരിശോധന കാര്യക്ഷമമാക്കാന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
Post Your Comments