സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പുതിയ പഠനങ്ങള്‍ പുറത്തു വന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏജിംഗും മിഷിഗണ്‍ സര്‍വകലാശാലയിലെ വിക്കി ഫ്രീഡ്മാനും സിറകസ് സര്‍വകലാശാലയിലെ ഡഗ്ലസ് വോള്‍ഫും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ ഏറെക്കാലം ജീവിക്കുന്നതെന്നാണ് പറയുന്നത്.
1982, 2004, 2011 വര്‍ഷങ്ങളില്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ പഠനം നടത്തിയത്. പുരുഷന്‍മാര്‍ കുറച്ച് കാലമേ ജീവിക്കുന്നുണ്ടെങ്കിലും വാര്‍ധക്യ കാലത്ത് അവര്‍ കൂടുതല്‍ വയ്യായ്കകള്‍ അനുഭവിക്കുന്നതായി വിക്കി ഫ്രീഡ്മാന്‍ കണ്ടെത്തി. അതേസമയം, സ്ത്രീകള്‍ക്ക് ലൈഫ് എക്‌സ്‌പെക്ടന്‍സി കൂടുമ്പോഴും അവര്‍ വാര്‍ധക്യ കാലത്ത് അനുഭവിക്കുന്ന അസുഖങ്ങള്‍ കുറവാണെന്ന് വ്യക്തമായി.
65ാം വയസില്‍ പുരുഷന്‍മാരുടെ ലൈഫ് എക്‌സ്‌പെക്ടന്‍സി നാലുവര്‍ഷത്തിലധികം വര്‍ധിച്ചതായി പഠനം കണ്ടെത്തി. എന്നാല്‍, സ്ത്രീകള്‍ ഈ പ്രായത്തില്‍ 1.4 വര്‍ഷം മാത്രമാണ് ലൈഫ് എക്‌സ്‌പെക്ടന്‍സി വര്‍ധിച്ചതെന്നും കണ്ടെത്തി. പുരുഷന്‍മാരെ അപേക്ഷിച്ച് ആക്ടിവ് വര്‍ഷങ്ങളില്‍ കൂടുതല്‍ കാലം വയസ്സായ സ്ത്രീകളെക്കാള്‍ അധികകാലം ജീവിക്കുന്നില്ലെന്നും പഠനത്തില്‍ വ്യക്തമായി.
Post Your Comments