ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് രാജിവയ്ക്കണമെന്ന ലേഖനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനെ കാണാതായി. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പംക്തികാരനായ ജിയ ജിയ (30) യെയാണു ഹോങ്കോങ്ങിലേക്കുള്ള യാത്രാമധ്യേ കാണാതായത്.
വിമാനത്താവളത്തില്‍നിന്നുതന്നെയാണു ജിയയെ കാണാതായതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ഭാര്യയും ആരോപിച്ചു. ആരുടെയും പേരുവയ്ക്കാതെ, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടുന്ന കത്താണ് ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
കൂറുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ എഴുതുന്നത് എന്നാണു കത്തില്‍ പറഞ്ഞിരുന്നത്. കത്തുമായി തനിക്കു ബന്ധമില്ലെന്നു ജിയ വ്യക്തമാക്കിയിരുന്നു.
Post Your Comments