International

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന് ഊഷ്മളമായ ഒരു ഭാവി മുന്നില്‍ കാണുന്നുവെന്ന് സുക്കര്‍ബെര്‍ഗ്

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന് ഊഷ്മളമായ ഒരു ഭാവി മുന്നില്‍ കാണുന്നുവെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബെര്‍ഗ്. സമാധാനത്തിന്റെ കാര്യത്തിലും ക്രിക്കറ്റിലും ഇന്ത്യക്കാരും പാകിസ്താന്‍കാരും ബന്ധവൈരികളാണെന്നാണ് പൊതുവെയുള്ള അഭിപ്രായം, എന്നാല്‍ ഈ നിലപാടും അഭിപ്രായവും മാറ്റേണ്ട സമയമായെന്നാണ് ഫെയ്‌സ്ബുക്ക് സി.ഇ.ഒ സുക്കര്‍ബര്‍ഗിന്റെ നിലപാട്.

ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി ഒരാഴ്ച മുന്‍പ് തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ആര്‍ക്ക് പിന്തുണ നല്‍കുന്നു എന്ന ബാന്‍ഡ് ഇടാന്‍ ഫെയ്‌സ്ബുക്ക് അവസരം നല്‍കിയിരുന്നു. സ്വഭാവികമായും ഇന്ത്യക്കാര്‍ ഇന്ത്യയെയും പാകിസ്ഥാന്‍കാര്‍ പാകിസ്ഥാനെയും പിന്തുണച്ച് ബാന്‍ഡ് ഇടേണ്ടതാണ്.

എന്നാല്‍, ഇതിന് വിപരീതമായി നിരവധി പാകിസ്ഥാന്‍കാര്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്തു വന്നു. അതുപോലെ ഒട്ടേറെ ഇന്ത്യക്കാര്‍ പാകിസ്ഥാനെയും പിന്തുണച്ചു. ഇത് വിലയിരുത്തിയാണ് ഫെയ്‌സ്ബുക്ക് തലവന്‍ ഇന്ത്യാക്കാരും പാകിസ്ഥാന്‍കാരും ഭായിമാരാണെന്ന വിലയിരുത്തലിലെത്തിയത്. സുക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ രസകരമായ ഈ വസ്തുത വെളിപ്പെടുത്തിയത്.

ആരാധകര്‍ക്ക് ടീമിനുള്ള പിന്തുണ പ്രഖ്യാപിക്കാനുള്ള ഒരു അവസരം ഉണ്ടാക്കുക മാത്രമായിരുന്നു ബാന്‍ഡിടല്‍ കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, ഇതുവഴി വെളിപ്പെട്ടിരിക്കുന്നത് വിലപ്പെട്ട ഒരു കാര്യമാണ്, അടുത്തറിയുന്തോറും ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നു. അടുക്കുംതോറും നമ്മളെ വേര്‍തിരിക്കുന്ന കാര്യങ്ങളേക്കാള്‍ നമ്മളെ ഒന്നിപ്പിക്കുന്ന കാര്യങ്ങളാണ് പ്രധാനമെന്ന് നമ്മള്‍ തിരിച്ചറിയുന്നുവെന്നും സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button