Kerala

കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പതിനഞ്ച്  ദിവസമായിട്ടും കേസില്‍ തെളിവുണ്ടാക്കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടില്ല. യഥാര്‍ഥ സത്യം പുറത്തു വരാന്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മാര്‍ച്ച് ആറിന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മണി മരിച്ചത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് പല വ്യക്തികളും സംശയത്തിന്റെ നിഴലിലാണ്. മണിയുടെ മരണം ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍, ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണു മണിയുടെ ഉള്ളില്‍ ചെന്ന വിഷമാണു മരണകാരണമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button