Kerala

അമ്മയെ വിളിച്ചുപറഞ്ഞ ശേഷം യുവാവ് അമ്മൂമ്മയുടെ വീട്ടില്‍ തൂങ്ങിമരിച്ചു

ആറ്റിങ്ങല്‍: ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അമ്മയെ വിളിച്ച് പറഞ്ഞ ശേഷം മകന്‍ അമ്മൂമ്മയുടെ വീട്ടില്‍ തൂങ്ങി മരിച്ചു. ആറ്റിങ്ങല്‍ നഗരൂരിലാണ് സംഭവം. നഗരൂര്‍ കോയിക്കമൂല പുഷ്പവിലാസത്തില്‍ രാഹുല്‍രാജാണ് (20) മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ രാഹുല്‍ നഗരൂരിലെ അമ്മൂമ്മയുടെ വീട്ടില്‍ നിന്ന് അമ്മയെ വിളിച്ച് താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞത്. മകന്റെ വാക്കുകള്‍ കേട്ട് ഭയന്ന അമ്മ ഉടന്‍ രാഹുലിന്റെ അമ്മൂമ്മയെ വിളിച്ച് കാര്യം പറയുകയും ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. അപ്പോഴേക്കും രാഹുല്‍ മരിച്ചിരുന്നു. പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് രാഹുലിന്റെ മൊബൈല്‍ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ രാജേന്ദ്രന്‍- പുഷ്പ ദമ്പതികളുടെ മകനാണ് രാഹുല്‍, ഏകസഹോദരി: മാളു

shortlink

Post Your Comments


Back to top button