ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ലിമീന് (AIMIM) നേതാവ് അസദുദ്ദീന്‍ ഒവൈസി “ഭാരത് മാതാ കീ ജയ്” എന്നു വിളിക്കാന്‍ കത്തി കഴുത്തില്‍ വച്ച് പറഞ്ഞാല്‍ പോലും താന്‍ ഒരിക്കലും തയാറാകില്ല എന്ന പ്രഖ്യാപനത്തെ പരിഹസിച്ച് പ്രശസ്ത അഭിനേത്രി ഷബാനാ ആസ്മി രംഗത്തെത്തി.
ഇന്ത്യാടുഡേ കോണ്‍ക്ലേവ് 2016-ല്‍ സംസാരിക്കവേ ഷബാന ഒവൈസിയോട് ചോദിച്ചത് ഇപ്രകാരമാണ്, “എനിക്ക് ഒവൈസി സാബിനോട് ചോദിക്കാനുള്ളത്, “ഭാരത് മാതാ കീ ജയ്” എന്നതിനു പകരം “ഭാരത് അമ്മി കീ ജയ്” എന്നു വിളിച്ചാല്‍ താങ്കളുടെ പ്രശ്നം തീരുമോ എന്നാണ്, കാരണം താങ്കളുടെ പ്രശ്നം ഭാരതത്തിനോടല്ലല്ലോ, “മാതാ” എന്ന വാക്കിനോടല്ലേ”.
നേരത്തേ ഈ വിഷയത്തില്‍ ഷബാനയുടെ ഭര്‍ത്താവും കവിയുമായ ജാവേദ് അക്തര്‍ രാജ്യസഭയിലും പുറത്തും ഒവൈസിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ ജാവേദ് അക്തറിനൊപ്പമാണ് ഷബാന പങ്കെടുത്തത്.
Post Your Comments