India

സര്‍ക്കാര്‍ തേടിയിരുന്ന വനിതാ മാവോയിസ്റ്റ് പിടിയില്‍

വിശാഖപട്ടണം : ആന്ധ്രപ്രദേശ് സര്‍ക്കാര്‍ തേടിയിരുന്ന വനിതാ മാവോയിസ്റ്റ് കീഴടങ്ങി. തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ മാവോയിസ്റ്റാണ് കീഴടങ്ങിയത്. ഇവരോടൊപ്പം തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന മറ്റൊരു മാവോയിസ്റ്റും കീഴടങ്ങിയിട്ടുണ്ട്.

കമല എന്ന് വിളിപ്പേരുള്ള ഗമ്മേലി ബന്‍ഡോ(26), ബാലയ്യ എന്നു വിളിക്കുന്ന വന്തല സാലു (19) എന്നിവരാണ് കീഴടങ്ങിയത്. വിശാഖപട്ടണം പോലീസ് സൂപ്രണ്ട് കോയ പ്രവീണിന്റെ മുന്നിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. കുറച്ച് നാളുകളായി അസുഖം ബാധിച്ച് സംഘത്തില്‍ നിന്നും വിടാനുള്ള തീരുമാനത്തിലായിരുന്നു കമല എന്ന് പോലീസ് പറഞ്ഞു. വിശാഖപട്ടണത്തെ തൂമുലോവ എന്ന പ്രദേശത്ത് താമസിക്കുന്നയാളാണ് കമല എന്ന് പ്രവീണ്‍ പറഞ്ഞു. ബാലയ്യ ചുക്കഗോയി എന്ന സ്ഥലത്തു നിന്നുള്ളയാളാണ്.

2007 ല്‍ ഗലിക്കൊണ്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്നതാണ് കമല. മാവോയിസ്റ്റ് സംഘത്തിന്റെ ജന നാട്യ മന്‍ഡാലി എന്ന സാംസ്‌കാരിക ഘടകത്തില്‍ പിന്നീട് സജീവ പ്രവര്‍ത്തകയായി. മൂന്ന് ആക്രമണങ്ങളില്‍ പങ്കുള്ള കമലയുടെ തലയ്ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വില പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു. 2014 ല്‍ ഉണ്ടായ ആക്രമത്തില്‍ രണ്ട് പോലീസുകാരെ വധിച്ചതിലും കമല ഉള്‍പ്പെട്ടിരുന്നു. സംഘത്തിലെ മുതിര്‍ന്ന മാവോയിസ്റ്റുകളെ അറിയിക്കാതെയാണ് ഇവര്‍ കീഴടങ്ങിയതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button