തൃശൂര്‍: തൃശൂരില്‍ പതിനേഴുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. വടക്കേക്കാട് കല്ലിങ്ങലില്‍ ബുധനാഴ്ച വൈകിട്ടാണ് നാലംഗസംഘം പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഒരു കിലോമീറ്റര്‍ അകലെ ചമ്മന്നൂര്‍ അതിര്‍ത്തി പാലാ റോഡില്‍ പാലത്തിനു സമീപം കാര്‍ നിര്‍ത്തി മൂന്നുപേര്‍ പെണ്‍കുട്ടിയെ ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.
നാലാമന് എതിര്‍ത്തതിനെ തുടര്‍ന്ന് തര്‍ക്കമാവുകയും തന്നെ കാറില്‍നിന്ന് തള്ളിയിട്ട് സംഘം രക്ഷപ്പെടുകയുമായിരുന്നുവെന്ന് കുട്ടി പൊലീസില്‍ മൊഴി നല്കി. റോഡില്‍ ഇരുന്ന് കരയുകയായിരുന്ന പെണ്‍കുട്ടിയെ അതുവഴിവന്ന ബന്ധുവാണ് വീട്ടില്‍ എത്തിച്ചത്.
കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമത്തിനെതിരെയുള്ള പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ പൊലീസ് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടി കുന്നംകുളത്ത് മജിസ്ട്രേറ്റിന് നേരിട്ട് മൊഴി നല്‍കുകയും ചെയ്തു. പെണ്കുട്ടിയില്നിന്നും ലഭിച്ച സൂചനയനുസരിച്ച് പ്രതികള്‍ക്കായി അന്വോഷണം ഊര്‍ജിതപ്പെടുത്തിയതായി വടക്കേക്കാട് എസ്.ഐ. പി.കെ. മോഹിത് പറഞ്ഞു.
Post Your Comments