ചൈനീസ് കമ്പനിയായ വിവോയ്ക്ക് പിന്നാലെ 6 ജിബി റാമുള്ള സ്മാര്‍ട് ഫോണുമായി മെയ്‌സുവും വിപണി കീഴടക്കാനെത്തുന്നു. ‘മെയ്‌സു പ്രോ 6’ ലാണ് ഈ ആകര്‍ഷകമായ പരീക്ഷണം നടത്തുന്നത്. രണ്ട് വേര്‍ഷനായാണ് കമ്പനി പ്രോ 6 പുറത്തിറക്കുന്നത്. ആറ് ജിബി റാം,128 ജിബി ഇന്‍ബില്‍ഡ് സ്റ്റോറേജുള്ള ഒരു വേര്‍ഷനും മറ്റൊന്ന് നാല് ജിബി റാമും 64 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജുള്ളതുമാണ്.
1080ത1920 പിക്‌സല്‍ റെസല്യൂഷനോടെയുള്ള 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ത്രിഡി ടച്ച്, മീഡിയടെക് എക്‌സ്25 ( MediaTek X25 ) ചിപ്പ്‌സെറ്റ്, ഹൈഫൈ 3.0 ശബ്ദസംവിധാനം, മെയ്‌സുവിന്റെ ഫ്‌ളെയിം ഒ.എസ്. 6.0 വെര്‍ഷന്‍ എന്നിവയാണ് ‘മെയ്‌സു പ്രോ 6’ന്റെ സവിശേഷതകളായി പറയപ്പെടുന്നത്.
നാല് ജിബി റാമും 64 ജിബി സ്റ്റോറേജുള്ള ‘മെയ്‌സു പ്രോ 5’ ന് തന്നെ 32,100 രൂപയായിരുന്നു വില. പ്രോ 6 ന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. വീഡിയോ കാണാം…
Post Your Comments