റോസ്തോവ്-ഓണ്‍-ഡോണ്‍ (റഷ്യ) ● റഷ്യയില്‍ ലാന്‍ഡിംഗിനിടെ ഫ്ലൈ ദുബായ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി ദമ്പതികളും. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശികളായ ശ്യാം മോഹന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. റഷ്യയിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഇരുവരും ഇന്നലെയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായ് വഴി റഷ്യയിലേക്ക് തിരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തിലേക്ക് പോയ ഫ്ലൈ ദുബായ് (എഫ്.ഇസഡ് 981) ബോയിംഗ് 737 ജെറ്റ് വിമാനമാണ് ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണത്.
55 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ‘ബോയിംഗ് 737-800 നെക്സ്റ്റ് ജനറേഷന്‍’ ഇനത്തിലുള്ള വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടു. 44 റഷ്യക്കാര്‍, 6 ഉക്രേനിയക്കാര്‍, രണ്ടു ഇന്ത്യക്കാര്‍, ഒരു ഉസ്ബെക്കിസ്ഥാന്‍കാരന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
മോശം കാലാവസ്ഥയും ലാന്‍ഡിംഗ് പിഴവുമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ആദ്യ ശ്രമത്തില്‍ വിമാനത്തിന് റണ്‍വേയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് വിമാനം റണ്‍വേയില്‍ ഇടിച്ച് അഗ്നിഗോളമായി മാറിയത്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
FlyDubai plane crash: Moment Boeing 737 crashes in Russia caught on CCTV (VIDEO) https://t.co/gT7BfqFc21 #FZ981 pic.twitter.com/Ii03mU94jn
— RT (@RT_com) March 19, 2016
Post Your Comments