Kerala

ചിത്രശലഭ ഭീകരനെ കണ്ടെത്തി

മൂന്നാര്‍ : ചിത്രശലഭ ഭീകരനെ കണ്ടെത്തി. ഡെത്ത്‌സ് ഹെഡ് ഹോക്ക് മോത്ത് എന്ന ഇനം ചിത്രശലഭത്തെയാണ് മൂന്നാറിലെ പള്ളിവാസല്‍ സ്വിച്ചിംഗ് സ്റ്റേഷനില്‍ കണ്ടെത്തിയത്. ഡെത്ത്‌സ് ഹെഡ് ഹോക്ക് മോത്തുകള്‍ യൂറോപ്പിലും ഏഷ്യയിലുമാണ് കാണപ്പെടുന്നത്.

അച്ചറോന്റിയ, ലാച്ചേസിസ് വിഭാഗത്തിലുംപെട്ട ഈ ചിത്രശലഭം ആകാശക്കോട്ടയിലെ രാജാവ് എന്നര്‍ഥമുള്ള കിംഗ് ഓഫ് ദി കാസ്റ്റില്‍ എന്നും വിളിക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ തലയോട്ടിയുടെ സാമ്യവും കഴുകന്റെ തലയുടെ രൂപഭാവങ്ങളുമുള്ളതിനാലാണ് ഇതിന് ഈ പേര് വരാന്‍ കാരണം. ചിത്രശലഭത്തിന്റെ തലയുടെ ഭാഗത്ത് മനുഷ്യന്റെ തലയോട്ടിയുടെ ചിത്രവുമുണ്ട്.

ശത്രുക്കള്‍ ഉപദ്രവിക്കാനെത്തുമ്പോള്‍ കരയുന്ന ശബ്ദം പുറപ്പെടുവിച്ചാണ് ഇവ പറന്നകലുന്നത്. കൊച്ചുപ്രാണികളെ ആകര്‍ഷിക്കാനായി ശരീരത്തിന്റെ ഒത്ത നടുക്കുള്ള ഭാഗത്ത് വെളിച്ചം പരത്തുന്നതും ഇവയുടെ പ്രത്യേകതയാണ്. തേനിനോട് ഏറെ പ്രിയമുള്ള ചിത്രശലഭത്തിനു തേന്‍കൂട്ടിനുള്ളില്‍ നിന്ന് തേന്‍ ശേഖരിക്കാനാവും.

shortlink

Post Your Comments


Back to top button