ന്യൂഡല്‍ഹി: സ്വവര്‍ഗരതിക്കെതിരെ ബാബ രാംദേവും രംഗത്ത്. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സ്വവര്‍ഗ ലൈംഗികത അധാര്‍മികവും പ്രകൃതിവിരുദ്ധവുമാണെന്ന് രാംദേവ് പറഞ്ഞു. അതുകൊണ്ട് തന്നെ സ്വവര്‍ഗരതിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വവര്‍ഗ ലൈംഗികത കുറ്റമായി പരിഗണിക്കേണ്ടതില്ലെന്നും ഒരാളുടെ ലൈംഗിക താല്‍പര്യങ്ങള്‍ മറ്റൊരു വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്തപക്ഷം അതേക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടതില്ലെന്നും പറഞ്ഞ ആര്‍.എസ്.എസ്. ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസ്ബലേ ഒറ്റ ട്വീറ്റിലൂടെ മലക്കം മറിഞ്ഞു. സ്വവര്‍ഗ വിവാഹം സ്വവര്‍ഗ രതിയെ സ്ഥാപനവത്കരിക്കുമെന്നും അതിനാല്‍ സ്വവര്‍ഗ വിവാഹം തടയണമെന്നുമാണ് ദത്താത്രേയ സ്വന്തം നിലപാടുതളെ തിരുത്തി ട്വീറ്റ് ചെയ്തത്. സ്വവര്‍ഗാനുരാഗികള്‍ക്ക് മാനസികരോഗത്തിനുള്ള ചികിത്സ നല്‍കണമെന്നും ദത്താത്രേയ ട്വീറ്റ് ചെയ്തു.
Post Your Comments