International

കസിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; 21 കാരിയ്ക്ക് ദാരുണ അന്ത്യം

ബെര്‍ലിന്‍: കസിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച 21 കാരിയ്ക്ക് ദാരുണ അന്ത്യം. ജര്‍മനിയിലെ ഹനോവറിലാണ് സംഭവം. ഷിലിന്‍ എന്ന യുവതി കസിനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിന് കസിന്‍ തന്നെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കുര്‍ദിഷ് വംശജയായ ഷിലിന്റെ പിതാവ് വര്‍ഷങ്ങളായി ഇറാക്കില്‍ ജോലി ചെയ്യുന്നതിനാല്‍ പിതൃസഹോദരാണ് വിവാഹം നിശ്ചയിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയപ്പോഴാണ് വിവാഹത്തിനു സമ്മതമല്ലെന്ന് കാര്യം ഷിലിന്‍ പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് കസിനുമായുള്ള നിശ്ചയം വേണ്ടെന്നു വച്ചെങ്കിലും ഇതില്‍ ക്ഷുഭിതനായി ഷിലിനെ കസിനായ സെഫിന്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

തന്റെ മകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയുടെ ചിത്രം പിതാവ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button