Uncategorized

ഷുക്കൂര്‍ വധക്കേസ് തുടരന്വേഷണം: ജയരാജന്റേയും രാജേഷിന്റെയും അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചു

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം സി.ബി.ഐയ്ക്കു വിട്ടതിനെതിരെ പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീലുകള്‍ വാദം കേള്‍ക്കാന്‍ മേയ് 24 ലേക്ക് മാറ്റി. ലീഗ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് കേസില്‍ ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ചു. എന്നാല്‍ അതിന് ഈ അപ്പീലുകള്‍ തടസമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button